കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുകുന്നു; രാഹുല്‍ ഗാന്ധിയെ എഐസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുക്കിയത് തെളിയിക്കുന്ന പോസ്റ്ററുകള്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ രംഗത്തു വന്നിട്ടുള്ളത്.

തിരുവനന്തപുരം ഡി.സിസി അധ്യക്ഷനേയും കെ.പി.സി.സി അധ്യക്ഷനേയും പോസ്റ്ററില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്

കാള്‍ രാഹുല്‍ ഗാന്ധി എന്ന തലവാചകത്തിലാണ് എം.എല്‍.എ ഹോസ്റ്റലിനു ഇന്ദിരാ ഭവനും മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

രാഹുല്‍ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനാക്കണമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

ഗ്രൂപ്പ് പോരില്‍ അമര്‍ഷമുള്ള ഒരു വിഭാഗമാണ് പോസറ്ററിനു പിന്നില്‍. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍ കര സനലിനെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പോസ്റ്ററുകള്‍ രംഗത്തുവന്നിട്ടുണ്ട്.

നെയ്യാറ്റിന്‍കര സനല്‍ വ്യക്തി താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. കെ.പി.സി.സി അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചില്ല.

ഇതാണ് വലിയ തോല്‍വിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പഠിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ദിരാഭവനിലെത്തുന്ന അതേ ദിവസം തന്നെയാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here