കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ 18ന് അമര്‍ജീത് സിങ് എഴുതിയ കത്തും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി.

ടിക്രി അതിര്‍ത്തിക്കടുത്തു വെചായിരുന്നു അമര്‍ജീത് സിങ് വിഷം കഴിച്ചു ആത്മഹത്യ ചെയ്തത്.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട പ്രധാനമന്ത്രി അംബാനിയും അദാനിയും പോലുള്ളവരുടെ മാത്രം പ്രധാനമന്ത്രിയായെന്നും അമര്‍ജീത് സിങ് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ക്ക് തിരിച്ചറിവ് വാങ്ങുന്നതിനും കര്‍ഷകരെ പിന്തുണച്ചും ഞാന്‍ ജീവത്യാഗം ചെയ്യുന്നുവെന്നും കത്തില്‍ എഴുതിയോട്ടുണ്ട്. ഇതോടെ കര്‍ഷകര്‍ സംരങ്ങളില്‍ 34പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News