ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് നന്നായി; സര്‍ക്കാറിന് പിന്തുണയുമായി സമസ്ത

എല്‍ഡിഎഫ് സര്‍ക്കാറിന് പിന്തുണയുമായി സമസ്ത. പൗരത്വ ബില്ലിനെതിരെ ആദ്യമായി പ്രതിഷേധ പ്രമേയം കൊണ്ട് വന്നത് പിണറായി സര്‍ക്കാറാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം.

സര്‍ക്കാറിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുണ്ട്. ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് നന്നായി. ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടിയാല്‍ കൂട്ടുന്നവര്‍ തകരും.

യുഡിഎഫിന്റെ അവസ്ഥ കാണുന്നില്ലേയെന്നും ഉമര്‍ഫൈസി ചോദിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടിയാല്‍ എതിര്‍ക്കുമെന്നും ഉമര്‍ ഫൈസിമുക്കം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here