തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും നഗരസഭകളിലേക്കുമുളള അധ്യക്ഷ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും നാല് നഗരസഭകളിലേക്കും ഉളള അധ്യക്ഷ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11 മണിക്ക് മേയര്‍ , നഗരസഭ  ചെയര്‍മാന്‍ തിരഞ്ഞെടുപ്പും, ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നടക്കും.
നാല് നഗരസഭകളും തിരുവനന്തപുരം കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 52 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുളളത്. പൂന്തുറയില്‍ നിന്ന് ജയിച്ച സ്വതന്ത്ര അംഗം മേരി ജിപ്സി കൂടി എല്‍ഡിഎഫിനെ  പിന്തുണക്കും
ഹാര്‍ബര്‍ വാര്‍ഡില്‍ നിന്ന് ജയിച്ച നിസാമുദീന്‍  , കോട്ടപ്പുറം വാര്‍ഡില്‍ നിന്ന് ജയിച്ച പനിയടിമ എന്നീവരില്‍ ആരെങ്കിലും ഒരാള്‍ കൂടി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ .
വര്‍ക്കല നഗരസഭയിലും എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചുട്ടുണ്ട്. എല്‍ഡിഎഫിന് 12 സീറ്റുകള്‍ ഉളള ഇവിടെ  കുമാരി സുദര്‍ശനി, ആമിന  എന്നീ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരും.
സിപിഐഎം നേതാവ് ലാല്‍ജി ആവും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കുക. കുമാരി സുദര്‍ശിനി വൈസ് ചെയര്‍പേ‍ഴ്സണാവും, ബിജെപി വിമതനായി മല്‍സരിച്ച മറ്റൊരു സ്വതന്ത്രന്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിക്ക് 11 അംഗങ്ങള്‍ ഉളള വര്‍ക്കല നഗരസഭയില്‍ അട്ടിമറി പ്രതീക്ഷ ബിജെപി പുലര്‍ത്തുന്നുണ്ട്.വര്‍ക്കലയില്‍ 7 യുഡിഎഫ് കൗണ്‍സിലറമാരുണ്ട്.  നെയ്യാറ്റിന്‍ക്കര നഗരസഭയിലാണ് മറ്റൊരു പൊരിഞ്ഞ പോരാട്ടം നടക്കുന്നത്.
ആകെ 44 അംഗങ്ങള്‍ ഉളള എല്‍ഡിഎഫിന് 18 അംഗങ്ങള്‍ പിന്തുണയുണ്ട്. യുഡിഎഫിന് 17 ഉം, 9 അംഗങ്ങള്‍ ഉളള ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നേക്കും. സിപിഐഎം മുതിര്‍ന്ന നേതാവ് പികെ രാജമോഹന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കും.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പ്രിയാ സുരേഷ് വൈസ് ചെയര്‍പേ‍ഴ്സണ്‍ സ്ഥാനത്തേക്കും മല്‍സരിക്കും. നെടുമങ്ങാട് നഗരസഭയില്‍ ആകെയുളല 39 വാര്‍ഡുകളില്‍ 24 വാര്‍ഡുകളില്‍ സിപിഐഎംന് തനിച്ച് ഭൂരിപക്ഷം ഉണ്ട്.
സിപിഐയുടെ 3 സീറ്റ് കൂടി ചേര്‍ത്താല്‍ 27 ആയി. ബിജെപിക്ക് 4 അംഗങ്ങളും, യുഡിഎഫിന് 8 അംഗങ്ങളും മാത്രമുളള നഗരസഭയില്‍ ഇടത് മുന്നണി ഭരണം ഉറപ്പിച്ച് ക‍ഴിഞ്ഞു.ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആളെ നിശ്ചയിക്കാനുളള നെടുമങ്ങാട് സിപിഐഎം ഏരിയാ കമ്മറ്റിയോഗം അല്‍പ്പ സമയത്തിനകം ആരംഭിക്കും.
ആറ്റിങ്ങല്‍ നഗരസഭയിലെ ആകെയുളള 31 സീറ്റുകളില്‍ 18 സീറ്റും എല്‍ഡിഎഫിനാണ് . ബിജെപിക്ക് 7 അംഗങ്ങളും, യുഡിഎഫിന് 6 അംഗങ്ങളും ഉള‍ള ഇവിടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു.
സിപിഐഎം നേതാവ് എസ്.കുമാരി ചെയര്‍പേ‍ഴ്സണ്‍ സ്ഥനത്തേക്കും,  വൈസ് ചെയര്ഡമാന്‍ ജി.തുളസിധരന്‍പിളള വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും മല്‍സരിക്കും.
എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഏതെങ്കിലും വോട്ടുകള്‍  അസാധുവായാല്‍ നഗരസഭാ ഭരണം മാറിമറിയും,  വര്‍ക്കലയില്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ണായകമാണ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News