നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കോഴിക്കോട്ട് ആവേശകരമായ പ്രതികരണം

നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കോഴിക്കോട്ട് ആവേശകരമായ പ്രതികരണം. സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട നൂറ്റമ്പതോളം പേര്‍ മുഖ്യന്ത്രിയുമായി സംവദിച്ചു.

കേരളത്തിന്റെ കുതിപ്പിനൊപ്പം കോഴിക്കോടിന്റെ വികസനത്തിനുമുതകുന്ന നിരവധി ആശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന് വന്നത്.

നാലരവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയാണ് ജന നായകന്‍ കോഴിക്കോട്ടെത്തിയത്.

കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട 150 ഓളം പേരാണ് പങ്കെടുത്തത്.

നവ കേരളത്തിന് കരുത്താകുന്ന വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുതകുന്ന നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. കൂടെ കോഴിക്കോടിന്റെ തനത് വികസന പദ്ധതികളെക്കുറിച്ചും ക്രിയാത്മക നിര്‍ദേശങ്ങളുണ്ടായി. എ പ്രദീപ് കുമാര്‍ എംഎല്‍എ.

മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍,എ.കെ. ശശീന്ദ്രന്‍ , എളമരം കരീം തുടങ്ങിയവരും കുടിക്കാഴ്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News