ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമ

ആറാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റിയാസ് റാസും പ്രവീൺ കേളിക്കോടനും ചേർന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യൻ സിനിമയായി തിരഞ്ഞെടുത്തു.
ഫസ്റ്റ്ക്ളാപ്പ് എന്ന സിനിമാസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് പുള്ള് നിർമിച്ചത്.
പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചർച്ചചെയ്യുന്ന ചിത്രം വടക്കൻകേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കർ, ബിജീഷ് ഉണ്ണി, ശാന്തകുമാർ, ഷബിത. ഛായാഗ്രാഹകൻ- അജി വാവച്ചൻ. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനിൽ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാൽ എന്നിവരാണ് അഭിനേതാക്കൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News