സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്; അരുവാപ്പുലം പഞ്ചായത്ത് ഇനി ഈ 21കാരി ഭരിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം പഞ്ചായത്ത് ഇനി ഇരുപത്തിയൊന്ന്കാരിയായ രേഷ്മ മറിയം റോയ് ഭരിക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന സ്ഥാനം രേഷ്മയ്ക്ക് സ്വന്തം.

കഴിഞ്ഞ മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പമായിരുന്ന കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്.

നവംബര്‍ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു ജന്മദിനം.

21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചത്.

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News