തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ വർഗീസ് എൽഡിഎഫ്  മേയറാകും

തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ വർഗീസ് എൽഡിഎഫ്  മേയറാകും. ആദ്യത്തെ രണ്ടു വർഷം മേയർ സ്ഥാനം വർഗീസിന് നൽകാൻ എൽഡിഎഫിൽ ധാരണയായി.ഇതോടെ തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പാക്കി.
തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ന് പിന്തുണ നൽകുമെന്ന് നെട്ടിശ്ശേരി ഡിവിഷനിൽ നിന്നും കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് എൽഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമായത്.
ഇടുപക്ഷത്തിന്റെ വികസന പ്രവർത്തനങ്ങളുടെയും തുടർച്ചയാണ് ലക്ഷ്യമെന്ന് മേയർ സ്ഥാനാർത്ഥി എം കെ വർഗീസ് പറഞ്ഞു.
രാമാവർമ്മപുരത്തിന്ന് വിജയച്ച രാജശ്രീഗോപനാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വിമതന്റെ പിന്തുണ കൂടെ ലഭിക്കുന്നതോടെ 25 അംഗങ്ങളുമായി കോർപ്പറേഷനിലെ വലിയ ഒറ്റ കക്ഷിയായി എൽഡിഎഫ് മാറും. യുഡിഎഫിന് 23 ഉം എൻഡിഎക്ക് ആറും സീറ്റാണുള്ളത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News