പുതിയ ഗെറ്റപ്പില്‍ വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക

വെറൈറ്റി ഗെറ്റപ്പിലെത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കുന്ന താരമാണ് മമ്മൂക്ക. കേരളമാകെ കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ നീണ്ട ഇടവേള തന്നെ അദ്ദേഹം എടുത്തിരുന്നു.ലോക്ക്ഡൗൺകാലത്ത് ഏറ്റവുമധികം സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ  മമ്മൂട്ടിയുടേതാണ്.

താരത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റും പുറത്തുവന്ന ചിത്രങ്ങളും ആരാധകർ ആഘോഷമാക്കി.കുറേ മാസങ്ങള്‍ക്ക് ശേഷം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ച് അദ്ദേഹം തിരിച്ചു വരികയായിരുന്നു. ഒരു കിടിലന്‍ ഗെറ്റപ്പില്‍ ആയിരുന്നു ആ തിരിച്ചുവരവ്.

ഇപ്പോള്‍ വീണ്ടും ഒരു പുതിയ സ്റ്റൈലില്‍ എത്തിയിരിക്കുകയാണ് മമ്മൂക്ക.ഇതിനോടകം തന്നെ ഈ ചിത്രം വൈറലായിരിക്കുകയാണ്.ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത് കൊച്ചിയുടെ നിയുക്ത മേയർ അനിൽ കുമാർ പങ്കുവച്ച ചിത്രമാണ്. അനിൽ കുമാറും കൗൺസിലർ സി ഡി ബിന്ദുവും മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിച്ച വേളയിൽ പകർത്തിയ ചിത്രമാണ് ഇത്.

ചിത്രം പുറത്തുവന്നത് മുതൽ ചർച്ച ചെയ്യപ്പെടുന്നത് മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ചാണ്. വെള്ള മുണ്ടും കുർത്തയും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. യേശുദാസുമായുള്ള രൂപസാദൃശ്യമാണ് ആരാധകർ എടുത്തുപറയുന്നത്. ദാസേട്ടന്റെ ബയോപിക്കാണോ ഇക്ക അടുത്തതായി ചെയ്യുന്നതാണ് എന്നാണ് ആരാധകരുടെ ചോദ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here