കര്‍ഷകപ്രക്ഷോഭം ആളിപ്പടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; പ്രതിഷേധവുമായി കര്‍ഷകര്‍

കർഷക പ്രതിഷേധങ്ങൾ അതിരൂക്ഷമായിരിക്കെ വിദേശയാത്രക്ക് പോയ രാഹുൽ ഗാന്ധിക്കെതിരെ കർഷകർ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളോട് സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങൾ സന്ദര്ശിക്കണോ തയ്യാരായിട്ടില്ലെന്നും കർഷകരുടെ വിമർശനം.

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര ചൊവ്വാഴ്ച കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിൽ നിർണായക ചർച്ച നടക്കാനിരിക്കെ.

കർഷക പ്രതിഷേധങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിലാണ് രാഹിൽഗാന്ധിയുടെ വിദേശയാത്ര. തുടക്കം മുതൽ തന്നെ കർഷക സംരങ്ങൾക്കെതിരെ മുഖം തിരിച്ചുനടക്കുന്ന കോണ്ഗ്രെസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും കർഷകർ തന്നെ രംഗത്തുവന്നു കഴിഞ്ഞു.

രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളോട് സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങളിലേക്ക് വരാനോ തയ്യാറായിട്ടിലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. ഇത്തരം സമീപനങ്ങളാണ് പ്രതിപക്ഷത്തെ ദുര്ബലപ്പെടുതുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികയതും വിമർശിച്ചു.

കോണ്ഗ്രേസിന് ഭരണമുള്ള പഞ്ചാബിൽ ട്രക്റ്റർ റാലി നടത്തിയ രാഹുൽ ഗാന്ധി കർഷക സമരം ദില്ലിയിലേക്കെതിയതോടെ അപ്രത്യക്ഷമായിരുന്നു.

വിമർശനങ്ങൾ രൂക്ഷമായതോടെ അതിർത്തികൾ ഉപരപഠിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ 29ആം ദിവസത്തിലെത്തിയപ്പോൾ രാഷ്ട്രപതിയെ കണ്ടു നിയമങ്ങൾ പിൻവലിക്കണം എന്നവശ്യപ്പെട്ടു.

ചൊവ്വാഴ്ച കർഷകരും കേന്ദ്രസർക്കാരും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനം.

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ കുറിച്ചു പ്രതികരിക്കാൻ കോണ്ഗ്രസ് ഇത്തുവരെ തയ്യറായിട്ടില്ല. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തും അവധി എടുത്തു ആഘോഷിക്കാൻ പോയ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നത് അതിരൂക്ഷ വിമർശനങ്ങൾ ആയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News