തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.

ഞായറാ‍ഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തിയിരുന്നു.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ രാത്രി ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി. കേസിന്‍റെ തുടരന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് കേസന്വേഷണം തിങ്കളാ‍ഴ്ച മുതല്‍ ആരംഭിക്കും.

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉടന്‍ തന്നെ കോടതിയെ സമീപിക്കും.

പ്രതികള്‍ നിരന്തരം ഭീഷണിയുയര്‍ത്തിയിരുന്നതായി അനീഷിന്‍റെ കുടുംബം ആരോപണമുന്നയിച്ച സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടോയെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News