തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: മതമൗലിക വാദികളുടെ കുപ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കൗണ്‍സിലര്‍ ഷാജിതാ നാസര്‍

മത മൗലിക വാദികൾക്ക് എതിരെ ആഞ്ഞടിച്ച് തിരു കോർപ്പറേഷൻ കൗൺസിലർ ഷാജിതാ നാസർ .ജമാ അത്തെ ഇസ്ളാമിയും ,SDPI യും തനിക്ക് വേണ്ടി വാദിക്കണ്ട.

ഞാൻ മേയർ സ്ഥാനംആവശ്യപ്പെട്ടിട്ടില്ല ,ഞാൻ കമ്മ്യൂണിസ്റ്റ്കാരിയാണ്. പർദ്ദ ഇടുന്നത് കൊണ്ട് തന്നെ മേയർ ആക്കിയില്ല എന്ന് പറയുന്നത് തെറ്റിധരിപ്പിക്കാൻ. ആര്യ തനിക്ക് മകളെപ്പോലെയാണ് ,ഞാൻ അവൾക്ക് എല്ലാ മാർഗ്ഗ നിർദേശവും നൽകും.

തന്നെ തോൽപ്പിക്കാൻ ശ്രമിച്ച SDPI യും , വെൽഫെയർ പാർട്ടിയും തനിക്ക് വേണ്ടി തിളക്കണ്ട .എന്നെ ഞെക്കി കൊല്ലാൻ നോക്കി ,ഇപ്പോൾ നക്കി കൊല്ലാൻ ആണ് SDPI യുടെ ശ്രമം AKG സെൻററിൽ പർദ്ദ ഇട്ട് പോകുന്ന ആളാണ് ഞാൻ.

പർദ ഇട്ടതിൻ്റെ പേരിൽ എനിക്ക് പാർട്ടിയിൽ ഒറ്റപ്പെടലോ ,മാറ്റി നിർത്തലോ ഉണ്ടായിട്ടില്ല. എനിക്ക് സ്ഥാനം അല്ല വലുത് ,പാർട്ടിയാണ് വലുത്.

ഞെഞാൻ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയാണ്. ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നെ കൗൺസിലർ ആക്കിയത് CPIM ആണ് മുസ്ലിം സ്ത്രീയായത് കൊണ്ട് ഷാജിതാ നാസറിനെ മേയർ ആക്കാതെ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയർ ആക്കി എന്ന പ്രചരണത്തിനാണ് ഷാജിതയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News