നഗരവികസനം, ചരിത്രം,രാഷ്ട്രീയം, കല :മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി നിയുക്ത മേയർ

കൊച്ചി കോര്‍പറേൺന്‍റെ മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മുട്ടിയെ ചെന്ന് കണ്ട അനുഭവം പങ്കുവച്ച് കൊച്ചി കോര്‍പറേഷന്‍റെ നിയുക്ത മേയര്‍ എം അനില്‍കുമാര്‍.

മമ്മൂട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ കൗണ്‍സിലര്‍ സിഡി വിന്ദുവിനും സംവിധായകന്‍ സോഹന്‍ സീനുലാലിനുമൊപ്പമാണ് എം അനില്‍ കുമാര്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്

എം അനില്‍കുമാറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി.

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് …

Posted by Adv. M Anil Kumar on Sunday, 27 December 2020

മേയർ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്.

അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സ. CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്റെ പഴയ സഹപ്രവർത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹൻ സിനുലാലും ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News