തിരുവനന്തപുരം മേയർക്ക് ഉലകനായകന്റെ ആശംസ

21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. തന്റെ ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന്‍ ആര്യയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

ഈ ചെറുപ്രായത്തില്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയവും മാറ്റത്തിനായുള്ള ഒരുക്കത്തിലാണ്

കമല്‍ ഹാസന്‍

മേയർ ആര്യാ രാജേന്ദ്രൻ്റെ അച്ഛൻ രാജേന്ദ്രനും അമ്മ ശ്രീലതയും വലിയ സന്തോഷത്തിലാണ്.
സംഘടനാ രംഗത്തെ മികവ് കൊണ്ടാവാം പാർട്ടി മകളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്ന് കരുതുന്നതായി ആര്യാ രാജേന്ദ്രൻ്റെ മാതാപിതാക്കൾ കൈരളി ന്യൂസിനോട് പറഞ്ഞു.
ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിൽ ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ് നടന്‍ മോഹന്‍ലാലും ആര്യയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പുതിയ തീരുമാനം മികച്ചതാവട്ടെ. തിരുവനന്തപുരത്തെ കൂടുതല്‍ ഭംഗിയായി നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു. ആര്യ കൗണ്‍സിലറായ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടര്‍ കൂടിയാണ് മോഹന്‍ലാല്‍.

ഡിസംബര്‍ 25നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജന്ദ്രന്‍‌.

21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ്‌ റോഡ്‌ ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News