‘ലൈഫ് ‘ പലർക്കും വീട് കൊടുക്കുമ്പോൾ അത് കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരോട് ആര്യയ്ക്ക് പറയാനുള്ളത്

?തിരുവനന്തപുരം നഗരത്തിലെ പാവപ്പെട്ടവരിൽ നിന്നാണ് ആര്യ രാജേന്ദ്രൻ എന്ന പെൺകുട്ടി വളർന്നു വന്നത്. ആര്യ സ്വന്തമായി വീടില്ലാത്ത ഒരാളാണ് എന്ന ഒരു വാർത്തയും നമ്മളെല്ലാവരും കണ്ടതാണ് .എൽ ഡി എഫ് സർക്കാർ ലൈഫിൽ വീട് കൊടുത്തില്ലേ എന്ന് പരിഹസിച്ചവരും ഉണ്ട് .അവരോടെല്ലാം ആര്യയ്ക്ക് പറയാനുള്ളത് എന്താണ്   

രാഷ്ട്രീയത്തിൽ വരുന്ന സമയത്ത് അല്ലെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിൽക്കുന്ന സമയത്ത് ഒക്കെ വീടില്ല എന്നത് ഒരു പോരായ്മയായി കണ്ടിട്ടില്ല അല്ലെങ്കിൽ ഒരു സഹതാപത്തിന് വേണ്ടി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല .കാരണം നമ്മളെക്കാൾ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ എനിക്കറിയാം .എന്നാൽ ഇത് വലിയ വാർത്തയായി നൽകിയ നവമാധ്യമങ്ങളും പോസ്റ്റുമൊക്കെ ഞാൻ കണ്ടതാണ്. അതിനപ്പുറത്ത് എനിക്ക് പറയാനുള്ളത് ഇത്രയും കാലത്തിൽ അത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. പ്രയാസങ്ങൾ ഉണ്ടായിരുന്നു. അതെൻറെ വ്യക്തിപരമായ കാര്യമാണ് അല്ലെങ്കിൽ കുടുംബത്തിൻറെ കാര്യമാണത്.

?ലൈഫ് ഒക്കെ വീട് കൊടുക്കുമ്പോ അത് കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരോട്

അങ്ങനെ വീട് കിട്ടിയിരുന്നെങ്കിൽ തെറ്റായ ഒരു പ്രവണതയായി പോകും എന്നെ പറയാനുള്ളു. കാരണം രാഷ്ട്രീയപരമായി ഇടതുപക്ഷത്തിൽ നിൽക്കുന്നവർക്ക് തന്നെ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ വീട് നൽകാമെന്നൊന്നും സർക്കാർ ആരോടും പറഞ്ഞിട്ടില്ല .”അർഹതയുള്ളവർക്ക്”- അതാണ്കൃത്യമായ വാക്ക് . നമ്മളെക്കാൾ സാധാരണക്കാർ ആയിട്ടുള്ള ഒരു പക്ഷേ ഇതിനേക്കാൾ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കാണ് അത് കിട്ടേണ്ടത് .ഞാനും അച്ഛനും അതിൽ തന്നെ ഉറച്ചു നിൽക്കുന്നു.

 ? ഈ നഗരത്തെക്കുറിച്ച്

നേരത്തെ പറഞ്ഞതുപോലെ ഒരു സാധാരണക്കാരി എന്നുള്ള നിലയിൽ സാധാരണ കുടുംബത്തിൽ നിന്നും ഒരാൾ എന്നുള്ള നിലയിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയണം. സർക്കാർ പറയുന്ന മുഖ്യമന്ത്രി എല്ലാദിവസവും വാർത്താസമ്മേളനത്തിൽ വന്നു പറയുന്ന നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് .

തിരുവനതപുരം തന്നെ എത്രയോ കാര്യങ്ങൾക്ക് മാതൃകയായി. കമ്മ്യൂണിറ്റി കിച്ചൻ അടക്കമുള്ളവ , അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രോജക്ടുകൾ വഴിയോരത്ത് കിടക്കുന്നരെ സംരക്ഷിക്കുക….ഇതെല്ലം നമ്മുടെ മുമ്പിലുണ്ട് . ഒരു വികസന തുടർച്ചയ്ക്കുള്ള സാധ്യതയാണ് മുന്പിലുള്ളത് .അവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ച.

അതുപോലെതന്നെ ഒരു മേയർ എന്നു പറയുന്നതിൽ രാഷ്ട്രീയപരമായ പ്രവർത്തനത്തിനപ്പുറത്ത് വ്യക്തിപരമായി കൂടി ആളുകളോട് നന്നായി ഇടപെടാൻ സാധിക്കണം .നമ്മളെക്കൊണ്ട് കഴിയുന്ന പരമാവധി സഹായം അവർക്ക് ചെയ്തുകൊടുക്കുന്നതിനപ്പുറത്തേക്ക് അവരോടു നന്നായി ഇടപഴകാൻ കഴിയണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here