പാര്‍വതിയുടെ ‘വര്‍ത്തമാനം’ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

പാര്‍വതിയുടെ ‘വര്‍ത്തമാനം’ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി തടഞ്ഞത്.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സൂചനകള്‍. കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.

ജെഎന്യു, കശ്മീര്‍ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായതായി സൂചനയുണ്ട്. ചെയര്‍മാന്‍ തീരുമാനമെടുക്കുംവരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News