കോവിഡ് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് കണ്ടെത്തല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍. ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

തുടക്കത്തില്‍ മഹാമാരിക്കെതിരെ വന്‍തോതില്‍ പണം ചെലവഴിക്കും പിന്നീട് രോഗം മാറുമ്പോള്‍ അതിനെ ആരും ശ്രദ്ധിക്കാതെ വരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ചരിത്രം നമ്മോട് പറഞ്ഞു വയ്ക്കുന്നത് ഒരു മഹാമാരിയും അവസാനത്തേതല്ല എന്നും പകര്‍ച്ചവ്യാധികള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകും എന്നതാണ് യഥാര്‍ഥ്യമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

തുടക്കത്തില്‍ മഹാമാരിക്കെതിരെ വന്‍തോതില്‍ പണം ചെലവഴിക്കും പിന്നീട് രോഗം മാറുമ്പോള്‍ അതിനെ ആരും ശ്രദ്ധിക്കാതെ വരുന്നു. എന്നാല്‍ അടുത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. കോവിഡില്‍ നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണിത്.

കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ദ ഗ്ലോബല്‍ പ്രിപ്പേഡ്നസ് മോണിറ്ററിങ് ബോര്‍ഡിന്റെ 2019 ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വന്‍ നാശം വിതയ്ക്കാവുന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം സജ്ജമല്ല എന്നായിരുന്നു അത്.

ചരിത്രം നമ്മോട് പറഞ്ഞു വയ്ക്കുന്നത് ഒരു മഹാമാരിയും അവസാനത്തേതല്ല എന്നാണ് പകര്‍ച്ചവ്യാധികള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകും എന്നതാണ് യഥാര്‍ഥ്യം.

മനുഷ്യരെപ്പോലെ തന്നെ പ്രധാനമാണ് മൃഗങ്ങളുടെ ആരോഗ്യവും. ഇത് വ്യക്തമാക്കുന്നതാണ് മഹാമാരികള്‍. കാലവസ്ഥ വ്യതിയാനം തുടരുന്നതിനെക്കുറിച്ചും ശ്രദ്ധ വേണം. ഇനി ഉണ്ടാകുന്ന ഏത് പ്രതിസന്ധികളേയും പ്രതിരേധിക്കാന്‍ എല്ലാ രാജ്യങ്ങളും ഇനിയെങ്കിലും ഒരുങ്ങണം എന്ന് ടെഡ്രോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News