കൊച്ചിയെ ഇനി ഇടതിന്റെ അഡ്വ.എം അനില്‍ കുമാര്‍ ഭരിക്കും

കൊച്ചിയെ ഇനി ഇടതിന്റെ അഡ്വ.എം അനില്‍ കുമാര്‍ ഭരിക്കും. 32 നെതിരെ 36 വോട്ടുകള്‍ക്കാണ് എം അനില്‍കുമാറിന്റെ ജയം. യു ഡി എഫിന്റെ ആന്റണി കുരീത്തറയെയാണ് പരാജയപ്പെടുത്തിയത്.

എല്‍ ഡി എഫ് -36, യു ഡി എഫ് -32, എന്‍ ഡി എ – 5 എന്നിങ്ങനെയാണ് വോട്ടിംഗ്. 74 ഡിവിഷനുകളില്‍ ഒരംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

കൊച്ചി കോര്‍പ്പറേഷന്റെ 27 മത് മേയറാണ് അഡ്വ.എം അനില്‍ കുമാര്‍. നോര്‍ത്ത് എളമക്കര വാര്‍ഡില്‍ നിന്നാണ് അനില്‍കുമാറിന്റെ ജയം.

2000 മുതല്‍ 2015 വരെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു. 2008 മുതല്‍ 2010 വരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്

എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ എല്‍ ഡി എഫ് തിരിച്ചെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News