തൊടുപുഴയിൽ നഗരസഭാ ഭരണം പിടിച്ചെടുത്ത് ഇടത് മുന്നണി; സനീഷ് ജോർജ് ചെയർമാനാകും

പി.ജെ. ജോസഫിന്റെ തട്ടകത്തില്‍ യുഡിഎഫിന് വൻ തിരിച്ചടി. തൊടുപുഴയിൽ നഗരസഭാ ഭരണം പിടിച്ചെടുത്ത് ഇടത് മുന്നണി. യുഡിഎഫ് വിമതൻ സനീഷ് ജോർജ് ചെയർമാനാകും. യുഡിഎഫ് സ്വതന്ത്ര ജെസി ജോണി എൽഡിഎഫിന് വോട്ട് ചെയ്തു.

35 അംഗ നഗരസഭയിൽ 13 സീറ്റ് യുഡിഎഫിനും, 12 സീറ്റ് എൽഡിഎഫിനും, എട്ട് സീറ്റ് ബിജെപിയുയ്ക്കുമാണ് ലഭിച്ചത്. കൂടാതെ രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർഥിയുടെ പിന്തുണയോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ.

എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ സനീഷ് ജോർജ്ജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിന്റെ വോട്ട് കൂടി കിട്ടിയതോടെ എൽഡിഎഫ് 14 സീറ്റ് നേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News