ലുലു മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്തു വിട്ട് പൊലീസ്

കൊച്ചി ലുലു മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

25 ന് രാത്രി 9 മണിക്ക് ആണ് സംഭവം നടന്നത്. മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാളിലെ സിസിടിവിയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. യുവാവിനെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ലുലു മാളില്‍ വെച്ച് യുവനടിക്ക് നേരെയും അതിക്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവരും നടിയോട് മാപ്പപേക്ഷ നടത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News