21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേരുകയാണ് എല്ലാവരും .ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും ആര്യ രാജേന്ദ്രൻ എന്ന മിടുക്കിയെ തേടി അഭിനന്ദനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.ഇന്ന് തിരുവനന്തപുരം മേയർ ആയി സത്യപ്രതിജ്ഞ ചെയ്ത ആര്യയ്ക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം ഇങ്ങനെ
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
ഡിസംബര്‍ 25നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജന്ദ്രന്‍.
21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്.
Get real time update about this post categories directly on your device, subscribe now.