സ്ത്രീകളിൽ പ്രതീക്ഷയർപ്പിക്കുന്ന നാട് വികാസത്തിന്റെ പാതയിലാണ്:ഇടതുപക്ഷത്തു നിന്നല്ലാതെ ഇങ്ങനെയൊന്നു പ്രതീക്ഷിക്കാനാവില്ല എന്ന് എഴുത്തുകാരിയും അധ്യാപികയും പ്രഭാഷകയുമായ എസ് ശാരദക്കുട്ടി .എത്രയിടത്തെ തലൈവികളായി സ്ത്രീകൾ എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത് . ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയർ – ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ . സ.പ്രസന്ന കൊല്ലം കോർപറേഷൻ മേയർ . ഇനിയും എത്ര പഞ്ചായത്തുകൾ എത്ര മുനിസിപാലിറ്റികൾ.
ആറോളം ഇടങ്ങളിൽ ചെറുപ്പക്കാരായ വിദ്യാർത്ഥിനികൾ അമരക്കാരാകുകയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകുകയാണ് അരുവാപ്പുലത്തുനിന്ന് രേഷ്‌മ മറിയം റോയി. മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ഇരുപത്തിമൂന്നുകാരി അനസ് റോസ്‌ന സ്‌റ്റെഫി വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാകും. കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 22കാരി ശാരുതി സ്ഥാനമേൽക്കും. ഇരുപത്തിയഞ്ചുകാരിയായ ശ്രുതി കണ്ണൂര്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടാവും. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 22 കാരി പ്രിയങ്ക
എസ് ശാരദക്കുട്ടി യുടെ കുറിപ്പ് അര്ഥപൂര്ണമാകുന്നത് ഇവിടെയാണ്
ഇവർക്ക് പിന്നിലായ് ശക്തി നാളങ്ങൾ വരും..
ഇവർ തൻ ചുമലിൽ ചാഞ്ഞീ ഭൂമിയൊന്നാശ്വസിച്ചീടും
സ്ത്രീകളിൽ പ്രതീക്ഷയർപ്പിക്കുന്ന നാട് വികാസത്തിന്റെ പാതയിലാണ്.
യുവതയ്ക്കും സ്ത്രീത്വത്തിനും നൽകുന്ന ഈ പ്രാധാന്യത്തിൽ അഭിമാനപുളകങ്ങൾ. ഇടതുപക്ഷത്തു നിന്നല്ലാതെ ഇങ്ങനെയൊന്നു പ്രതീക്ഷിക്കാനാവില്ല.
സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടാണ് ഇത്തവണത്തെ വിജയത്തിൽ നിർണ്ണായകമായത്. രക്ഷിച്ചവർക്ക് തല കൊടുത്തു എന്നൊരു കഥയിൽ പഠിച്ചിട്ടുണ്ട്. സർക്കാർ അതു ചെയ്തു.
എത്രയിടത്തെ തലൈവികളായി സ്ത്രീകൾ . ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയർ – ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ . സ.പ്രസന്ന കൊല്ലം കോർപറേഷൻ മേയർ . ഇനിയും എത്ര പഞ്ചായത്തുകൾ എത്ര മുനിസിപാലിറ്റികൾ !!!
ഇടതുപക്ഷം നന്ദിയുടെ പക്ഷം, ശരിയുടെ പക്ഷം, ഹൃദയപക്ഷം, അഭിമാന പക്ഷം.
എസ്.ശാരദക്കുട്ടി

Get real time update about this post categories directly on your device, subscribe now.