കർഷകരുമായുള്ള ആറാം വട്ട ചർച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസർക്കാർ

കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു.

കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയാകാമെന്ന് കത്തില്‍ സര്‍ക്കാര്‍. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാകണം പ്രധാന അജണ്ടയെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു.

കര്‍ഷകര്‍ അഗ്രഹിക്കുന്നതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കിസാന്‍ റെയിന് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ചര്‍ച്ച അകാമെങ്കിലും നിയമങ്ങള്‍ പിന്വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിലക്കുകയാണ് കര്‍ഷകര്‍. നാളെ 11 മണിക്ക് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ ആറിയിച്ചിരുന്നെങ്കിലും മറ്റന്നാള്‍ ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര തീരുമാനം.

ബുധനാഴ്ച 2 മണിക്ക് നടക്കുന്ന ചര്‍ച്ചയിലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിലപാട് കര്‍ഷകര്‍ ആവര്‍ത്തിക്കും.

നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്ക് പുറമെ എല്ലാ കാര്‍ഷിക വിലകള്‍ക്കും താങ്ങുവില നല്‍കുക.

വൈക്കോല്‍ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കണം, കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു വൈദ്യുതി ഭേദഗതി ബില്ലില്‍ ഭേദഗതി വരുത്തണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കര്‍ഷകര്‍ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും വിശദമായ ചര്‍ച്ചയാകാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേ സമയം സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം കര്‍ഷകര്‍ ആഗ്രഹിക്കുന്നതാണ് എന്ന് 100മത് കിസാന് റെയില്‍ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News