തൂപ്പുകാരി ആയിരുന്ന കോമളം ഇന്ന് പഞ്ചായത്ത് പ്രസിഡന്റ്; ഇത് അഭിമാന നിമിഷം

വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കോമളം ഇന്ന് അതീവ സന്തോഷത്തിലാണ്. കാരണം തൂപ്പുകാരിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് തന്നെയാണ്.

പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളം പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്വീപ്പറായി അഞ്ചുവര്‍ഷത്തോളം ജോലി ചെയ്തിരുന്നു.

അതിനും മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു കോമളം. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള കോമളത്തിന് മൂന്നുമക്കളാണ്. പാലോട് കുശവൂരില്‍ ഒരു കൊച്ചുമുറിയില്‍ പൂക്കട നടത്തുന്ന ശശിയാണ് ഭര്‍ത്താവ്.

തൂപ്പുകാരി ആയിരിക്കേ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വാമനപുരം ബ്ലോക്ക് ഓഫീസില്‍ കയറിയിറങ്ങിയ കോമളം ഇന്ന് അതേ ഓഫീസില്‍ പ്രസിഡന്റായി എത്തിയതിന്റെ സന്തോഷത്തിലാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here