92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം എല്‍ഡിഎഫിന്; ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലും

ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ് ഇന്ന് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 48 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയും അധ്യക്ഷസ്ഥാനങ്ങള്‍ നേടി.

43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. യുഡിഎഫ് 41 മുനിസിപ്പാലിറ്റിയിലും ഒരു കോര്‍പ്പറേഷനിലും അധ്യക്ഷസ്ഥാനം നേടി. ബിജെപിക്ക് രണ്ട് മുനിസിപ്പാലിറ്റി അധ്യക്ഷസ്ഥാനങ്ങളാണ് ലഭിച്ചത്. പാലക്കാടും പന്തളവും.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പരവൂര്‍, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്.

കളമശ്ശേരിയില്‍ ഒരു വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഇവിടത്തെ ഫലം പിന്നീട് ഭരണത്തില്‍ നിര്‍ണായകമാകും. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇവിടെ നിലവില്‍ എല്‍ഡിഎഫ് ഭരണസമിതിയാണുള്ളത്.

തിരുവനന്തപുരത്ത് കോര്‍പ്പറേഷനിലും നാല് നഗരസഭകളിലും എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് ഒരിടത്തും വിജയിക്കാനായില്ല.

LDF – തിരു. കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍.

കൊല്ലത്ത് കോര്‍പ്പറേഷനടക്കം അഞ്ചില്‍ നാല് അധ്യക്ഷസ്ഥാനവും എല്‍ഡിഎഫ് നേടി. പരവൂരില്‍ നറുക്കെടുപ്പിലൂടെ ലഭിച്ച അധ്യക്ഷസ്ഥാനം മാത്രമാണ് യുഡിഎഫിന് ജില്ലയില്‍ ഉള്ളത്. ഇവിടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് വിജയിച്ചു.

LDF – കൊല്ലം കോര്‍പ്പറേഷന്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ നഗരസഭകള്‍.

UDF – പരവൂര്‍.

പത്തനംതിട്ടയില്‍ ആകെയുള്ള നാല് നഗരസഭകളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. യുഡിഎഫും ബിജെപിയും ഓരോ അധ്യക്ഷസ്ഥാനം നേടി.

LDF – അടൂര്‍, പത്തനംതിട്ട.

UDF – തിരുവല്ല.

NDA – പന്തളം.

ആലപ്പുഴയിലെ ആറ് നഗരസഭകളില്‍ മൂന്നിടത്ത് വീതം എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു.

LDF – ആലപ്പുഴ, ചേര്‍ത്തല, കായംകുളം.

UDF – ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര.

കോട്ടയത്ത് അഞ്ച് നഗരസഭകളില്‍ യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും അധ്യക്ഷസ്ഥാനം ലഭിച്ചു. കോട്ടയം നഗരസഭയില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാനായത്.

LDF – പാലാ.

UDF – ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കോട്ടയം, വൈക്കം, ഈരാറ്റുപേട്ട.

ഇടുക്കിയില്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.

LDF – തൊടുപുഴ.

UDF – കട്ടപ്പന.

എറണാകുളത്ത് മേയര്‍ സ്ഥാനമടക്കം ആറിടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് എട്ടിടത്ത് വിജയിച്ചു. ഇതില്‍ കളമശ്ശേരിയില്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.

LDF – കൊച്ചി കോര്‍പ്പറേഷന്‍, ഏലൂര്‍, തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, കോതമംഗലം, പിറവം.

UDF – പറവൂര്‍, ആലുവ, അങ്കമാലി, തൃക്കാക്കര, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കളമശ്ശേരി, മരട്.

തൃശ്ശൂരില്‍ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനമടക്കം ആറിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. രണ്ടിടത്താണ് യുഡിഎഫിന് വിജയിക്കാനായത്.

LDF – തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി.

UDF – ചാലക്കുടി, ഇരിങ്ങാലക്കുട.

പാലക്കാട് അഞ്ചിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഓരോ നഗരസഭ അധ്യക്ഷസ്ഥാനം വീതം ലഭിച്ചു.

LDF – ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, ചിറ്റൂര്‍ തത്തമംഗലം.

UDF – മണ്ണാര്‍ക്കാട്.

NDA – പാലക്കാട്.

മലപ്പുറത്ത് മൂന്നിടങ്ങളില്‍ എല്‍ഡിഎഫും ഒമ്പതിടത്ത് യുഡിഎഫും വിജയിച്ചു.

LDF – പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍.

UDF – മലപ്പുറം, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, മഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വളാഞ്ചേരി.

കോഴിക്കോട് കോര്‍പ്പറേഷനിലടക്കം നാലിടത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. നാലിടത്ത് യുഡിഎഫ് വിജയിച്ചു.

LDF – കോഴിക്കോട് കോര്‍പ്പറേഷന്‍, മുക്കം, കൊയിലാണ്ടി, വടകര.

UDF – ഫറോക്ക്, കൊടുവള്ളി, പയ്യോളി, രാമനാട്ടുകര.

വയനാട്ടില്‍ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു.

LDF – സുല്‍ത്താന്‍ ബത്തേരി.

UDF – കല്‍പ്പറ്റ, മാനന്തവാടി.

കണ്ണൂരില്‍ അഞ്ചിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും അധ്യക്ഷസ്ഥാനങ്ങള്‍ നേടി. മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇവിടെ നിലവില്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്.

LDF – ആന്തൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍.

UDF – കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാനൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്.

കാസര്‍കോട് രണ്ട് നഗരസഭകളില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും അധ്യക്ഷസ്ഥാനങ്ങള്‍ നേടി.

LDF – കാഞ്ഞങ്ങാട്, നീലേശ്വരം.

UDF – കാസര്‍കോട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News