കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലി കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി

കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലി കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് ഏകപക്ഷീയമെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

അതേ സമയം കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 8 നഗരസഭകളില്‍ 5 ഇടത്ത് എല്‍ ഡി എഫും 3 ഇടത്ത് യു ഡി എഫും അധ്യക്ഷ പദവിയില്‍ എത്തി.കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറായി യു ഡി എഫിലെ ടി ഒ മോഹനനും,ഡെപ്യൂട്ടി മേയറായി കെ ഷബിനയും തിരഞ്ഞടുക്കപ്പെട്ടു.

ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ഖാദര്‍ മൗലവി,ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ് തുടങ്ങിയവരുടെ വാഹനം തടഞ്ഞായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം.

ഇരു വിഭാഗ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി.ഡെപ്യൂട്ടി മേയറായി കെ ഷബിന ടീച്ചറെ നേതൃത്വം നൂലില്‍ കെട്ടിയിറക്കി എന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്ഷേപം.

മേയര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ മടങ്ങുകയായിരുന്ന ലീഗ് നേതാക്കളുടെ വാഹനം തടഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടി.കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന നഗരസഭകളിലും 5 ഇടത്ത് എല്‍ ഡി എഫും 3 ഇടത്ത് യു ഡി എഫും അധ്യക്ഷ പദവിയില്‍ എത്തി.

പയ്യന്നൂരില്‍ കെ വി ലളിത, ആന്തൂരിലെ പി മുകുന്ദന്‍,തലശ്ശേരിയില്‍ ജമുന റാണി,കൂത്തുപറമ്പില്‍ വി സുജാത,ഇരിട്ടിയില്‍ കെ ശ്രീലത എന്നിവരാണ് വിജയിച്ച എല്‍ ഡി എഫ് അധ്യക്ഷന്മാര്‍.

ശ്രീകണ്ഠപുരത്ത് കെ വി ഫിലോമിന,തളിപ്പറമ്പില്‍ മുര്‍ഷിദ കൊങ്ങായി പാനൂരില്‍ വി നാസര്‍ എന്നിവര്‍ യു ഡി എഫില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷനില്‍ യു ഡി എഫിലെ ടി ഒ മോഹനന്‍ മേയറായി തിരഞ്ഞടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here