പൊന്നോമനയെ കെെയിലെടുത്ത് നൃത്തം ചെയ്ത് പാര്‍വതിയും ഭര്‍ത്താവും; വെെറലായി വീഡിയോ

മോഡല്‍, അവതാരക, നടി എന്നീ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ പാര്‍വതി കൃഷ്ണ പുതിയ ഒരു റോ‍‍ളിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീ‍ഴടക്കുന്നത്.

അമ്മയുടെ റോളിലാണ് ഇക്കുറി താരം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. അടുത്തിടെയാണ് പാർവതിക്കും ഭര്‍ത്താവിനും മകൻ ജനിച്ചത്.

ഇപ്പോഴിതാ, പൊന്നോമനയ്ക്കൊപ്പം നൃത്തം ചെയ്യുന്ന പാർവതിയുടെയും ബാലഗോപാലിന്റെയും വിഡിയോയാണ് വെെറലാകുന്നത്.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേർന്നുകൊണ്ടാണ് പാർവതി ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ഗര്‍ഭകാലത്തും തന്‍റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയും ഗര്‍ഭകാല ചിത്രങ്ങളും പാര്‍വതി പങ്കുവെച്ചിരുന്നു. ചിത്രങ്ങളും വിഡിയോസും ആരാധകര്‍ ഏറ്റെടുക്കുകയും വെെറലാകുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here