തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനുള്ള ബാങ്ക് നടപടികൾക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്പിളി എന്ന വീട്ടമ്മയാണ് മരിച്ചത്.

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

അമ്പിളിയുടെ ഭർത്താവ് രാജൻ രാവിലെ മരണപ്പെട്ടിരുന്നു. വസ്തു ഒഴുപ്പിക്കിൽ പോലീസ് എത്തിയപ്പോഴായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News