താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ മമ്മൂക്ക; ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങി ലാലേട്ടനും; ചിത്രങ്ങള്‍ വൈറല്‍

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ റിസപ്ഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ നില്‍ക്കുന്ന മമ്മൂട്ടിയോയൊപ്പം ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങുകയാണ് ലാലേട്ടന്‍. കൂടാതെ മമ്മൂക്കയോടൊപ്പം ബ്ലാക്ക് ജുബ്ബയില്‍ പ്രണവ് മോഹന്‍ലാലും ചിത്രങ്ങളിലുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ റിസപ്ഷന് എല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

കല്ല്യാണത്തിന് സ്ത്രീകള്‍ റെഡ് കളര്‍ ഗൗണുകളും പുരുഷന്മാര്‍ ബ്ലാക്ക് സ്യൂട്ടുമായിരുന്നു ധരിച്ചിരുന്നത്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളിലാണ് ബ്ലാക്ക് ഡ്രസില്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്.

ലൊക്കേഷനിലും പൊതുവേദികളിലുമെല്ലാം വെള്ള ഖദര്‍ ഷര്‍ട്ടും വെള്ളമുണ്ടും സ്ഥിരമാക്കിയ നിര്‍മ്മാതാവ് ആന്റോ ജോസഫും കറുത്ത ഷര്‍ട്ടിലാണ് റിസപ്ഷ നിലെത്തിയത്.

കഴിഞ്ഞ ദിവസം മമ്മൂക്ക വെള്ള നിറത്തിലുള്ള മുണ്ടും ജുബ്ബയും ധരിച്ചുകൊണ്ടുള്ള ഫോട്ടോ വൈറലായിരുന്നു.

യേശുദാസിനെപ്പോലെ തോന്നുന്നുവെന്നും മമ്മൂക്കയെ കാണാന്‍ നല്ല ക്യൂട്ട് ആയിരിക്കുന്നു എന്നെല്ലാം ആ ചിത്രത്തിന് കമന്റുകളും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News