പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പട്ടികയില്‍ ഇട്ടിവയുടെ അമൃതയും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പട്ടികജാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന റെക്കാർഡ് ഇനി കൊല്ലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സി. അമൃതക്ക് സ്വന്തം.

ജനറൽ സീറ്റിൽ മത്സരിച്ച് ജയിച്ച തുടയന്നൂർ സ്വദേശിയായ സി അമൃതയാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ പ്രഥമ വനിതയായി ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ പട്ടികജാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന റെക്കാർഡ് ഇനി കൊല്ലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സി.അമൃതക്ക് സ്വന്തം. ജനറൽ സീറ്റിൽ മത്സരിച്ചു ജയിച്ച തുടയന്നൂർ സ്വദേശിയായ സി അമൃതയാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ പ്രഥമ വനിതയായി ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്.

പട്ടികജാതി സമുധായത്തിൽപ്പെട്ട സി.അമൃതയെ ജനറൽ സീറ്റിൽ മത്സരിപ്പിച്ച സിപിഐ എമ്മിന്റെ നിശ്ചയദാർഢ്യമാണ് പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇട്ടിവക്ക് ലഭിച്ചത്. എസ്എഫ്ഐ യിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തുകയും, ഡിവൈഎഫ്ഐയുടെ തുടയന്നൂർ ഏരിയാകമ്മിറ്റി അംഗം ആയി പ്രവർത്തിക്കുന്നതിനിടെയാണ് സിപിഐഎം അമൃതയെ മത്സരരംഗത്ത് എത്തിക്കുന്നത്.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്ന് വാർഡുകളിൽ രണ്ട് സംവരണ വാർഡുകൾ, ഒന്ന് വടക്കേകോട്ടുക്കലും മറ്റൊന്ന് ചൂണ്ടയും.
വടക്കേകോട്ടുക്കലിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ചുണ്ട വാർഡ് എസി ജനറൽ സംവരണമാണ്.മുന്നണി സംവിധാനത്തിന് ഭാഗമായി രണ്ടരവർഷം രണ്ടര വർഷം വീതം ആണ് ഇവിടെ സിപിഎമ്മും സിപിഐയും ഭരണം പങ്കിടാറ് എന്നാൽ സിപിഐക്ക് എസ് സി വനിത അംഗം ഇല്ലാത്തതിനാലാൽ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ അഞ്ചുവർഷവും അമൃത തന്നെ പ്രസിഡൻറ് സ്ഥാനത്ത് തുടരും.

എ.സി സംവരണ സീറ്റ് അല്ലാതിരുന്നിട്ടും അമൃതക്ക് വൻപിച്ച ഭൂരിപക്ഷം ജനങ്ങൾ നൽകി. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്നു സീറ്റിൽ 12 സീറ്റ് എൽഡിഎഫ് നേടി സിപിഐഎമ്മിന് ഒൻപത് സീറ്റും സിപിഐക്ക് മൂന്നു സീറ്റും വീതവും ലഭിച്ചു.നാലു സീറ്റ് കോൺഗ്രസിനും, നാലു സീറ്റും ബിജെപിക്കും ഒരു സീറ്റും എസ്ഡിപിഐ ക്കും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News