കൊവിഡ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്രം

കോവിഡ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നീക്കം.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ബ്രിട്ടനിൽ ഉൾപ്പെടെ ഭീതി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19 മഹാമാരി പൂർണമായും ഒഴിഞ്ഞുപോകുന്നതുവരെ നിരീക്ഷണവും മുൻകരുതലുകളും തുടരുമെന്നും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രദേശങ്ങളെ വേർതിരിക്കുന്നതും തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കണമെന്നും കൂടാതെ അനുവദനീയമായ വിവിധ പ്രവർത്തനങ്ങളിൽ നിർദേശിച്ചിട്ടുള്ള എസ്ഒപികൾ കൃത്യമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here