നഗരസഭാ ചെയർമാനായി ചുമതലയേറ്റയുടന്‍ നഗരപിതാവ് എത്തിയത് കൊവിഡ് രോഗിയെ സംസ്കരിക്കാൻ

നഗരസഭാ ചെയർമാനായി ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി നഗരപിതാവ് എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയും സജീവ പാലിയേറ്റീവ് പ്രവർത്തകനുമായ കോട്ടയിൽ രാജുവാണ് നഗരസഭ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഉടൻ സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ചുമതലയേൽക്കൽ ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ രാജുവിൻ്റെ മൊബൈലിലേക്ക് വിളിയെത്തി. കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്കാരചടങ്ങുകൾ നടത്താൻ സഹായമഭ്യർത്ഥിച്ചായിരുന്നു ആ വിളി. തുടർന്ന് വിജയാഹ്ലാദ പരിപാടികളെല്ലാം ഒഴിവാക്കി സംസ്കാര ചടങ്ങാനായി നിയുക്ത ചെയർമാൻ പോകുകയായിരുന്നു.

കോവിഡ് കാലത്ത് രോഗബാധയെ തുടർന്ന് മരിച്ച പതിനേഴാമത്തെ രോഗിയെയാണ് ഇതോടെ കോട്ടയിൽ രാജുവിൻ്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് പ്രവർത്തകർ സംസ്കരിക്കുന്നത്. രോഗബാധിതരായി മരണപ്പെട്ട പതിനാറോളം പേരുടെ സംസ്കാര ചടങ്ങുകൾക്ക് ഇതിനകം രാജു നേതൃത്വം നൽകി. പതിനേഴാമത്തെ രോഗിയുടെ സംസ്കാരത്തിനായി നഗരസഭാ ചെയർമാനായ ദിവസം തന്നെ നിയോഗമുണ്ടായതിൽ അഭിമാനമുണ്ടെന്ന് കോട്ടയിൽ രാജു പറഞ്ഞു.

ചെയർമാനായി ചുമതലയേറ്റെടുത്ത ശേഷം ഔദ്യോഗിക വാഹനത്തിൽ എത്തിയാണ് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പി പി ഇ കിറ്റുകൾ ധരിച്ച് വാളൻ്റിയർമാരോടൊപ്പം കോട്ടയിൽ രാജു സംസ്കാരം നടത്തിയത്. കോട്ടയിൽ രാജു, ലൈബ്രറി കൗൺസിൽ മുനിസിപ്പൽ സമിതി കൺവീനർ സജീവ്, ഇന്ദുരാജ്, ജഗൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ ജി ശിവപ്രസാദ്, നഗരസഭാ കൗൺസിലർമാരായ പടിപ്പുര ലത്തീഫ്, സുഷ അലക്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കാഞ്ഞങ്ങാട്‌ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്‌.  സ്ഥാനാർഥിക്ക് വോട്ടുചെയ്ത മുസ്‌ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് രണ്ടുപേരും  വോട്ട് അസാധുവാക്കിയ  മറ്റൊരു കൗൺസിലറോടും പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നു.

ഹസീനാ റസാഖ്‌, അസ്മ മാങ്കൂൽ, സി.എച്ച്‌.സുബൈദ, എന്നിവരോടാണ്  കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്‌. മുനിസിപ്പൽ കമ്മിറ്റിയാണ്  രാജി എഴുതിവാങ്ങിയത്. മുനിസിപ്പൽ കമ്മിറ്റി  മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് രാജിക്കത്തും വിശദീകരണവും നൽകും. 

രാജിവയ്ക്കാൻ തന്നെ ആവശ്യപ്പെട്ടാൽ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അബദ്ധം പറ്റിയതാണ് എന്നാണ് വോട്ട് മാറി ചെയ്ത രണ്ടു കൗൺസിലർമാരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News