നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്ക് വോട്ടുചെയ്തു; മുസ്‌ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി

കാഞ്ഞങ്ങാട്‌ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്ക് വോട്ടുചെയ്ത മുസ്‌ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് രണ്ടുപേരും വോട്ട് അസാധുവാക്കിയ മറ്റൊരു കൗൺസിലറോടും പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നു.

ഹസീനാ റസാഖ്‌, അസ്മ മാങ്കൂൽ, സി എച്ച്‌ സുബൈദ, എന്നിവരോടാണ് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്‌. മുനിസിപ്പൽ കമ്മിറ്റിയാണ് രാജി എഴുതിവാങ്ങിയത്. മുനിസിപ്പൽ കമ്മിറ്റി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് രാജിക്കത്തും വിശദീകരണവും നൽകും.

രാജിവയ്ക്കാൻ തന്നെ ആവശ്യപ്പെട്ടാൽ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അബദ്ധം പറ്റിയതാണ് എന്നാണ് വോട്ട് മാറി ചെയ്ത രണ്ടു കൗൺസിലർമാരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News