കോഴിക്കോട് വന്‍ തീപിടുത്തം

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം.

ചെറുവണ്ണൂരില്‍ കാര്‍ ഷോറൂമിനടുത്തുള്ള ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. നഗരത്തിലേക്ക് ആ‍ളുകളൊന്നും എത്തിത്തുടങ്ങാത്തതുകൊണ്ടും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങാത്തതുകൊണ്ടും ആലപായമൊന്നുമില്ല.

പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറത്ത് നിന്നുള്ള ഫയര്‍ഫോ‍ഴ്സ് യൂണിറ്റുകളും അപകട സ്ഥലത്തേക്ക് എത്തും. നിലവില്‍ ജില്ലയിലെ 20 യൂണിറ്റ് ഫയര്‍ഫോ‍ഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്

തീ മറ്റ് ബില്‍ഡിംഗുകളിലേക്ക് പടരും മുന്നെ ശ്രദ്ധയില്‍പ്പെട്ടത് വലിയ അപകടമാണ് ഒഴിവാക്കിയത്. നിലവില്‍ പ്ലാസ്റ്റിക് ഗോഡൗണിന് പുറത്തേക്ക് തീ പടര്‍ന്നിട്ടില്ല. സമീപത്തെ കാര്‍ ഷോറൂമില്‍ നിന്ന് വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുാനുള്ള നടപടിയും ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here