ആനന്ദവല്ലി ഇന്നും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തും തൂപ്പുകാരിയായല്ല പ്രസിഡണ്ടായി; തൂപ്പുകാരിയായി കയറിച്ചെന്ന ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണ തലപ്പത്തേക്ക് ആനന്ദവല്ലി

ബ്ലേക്ക് പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരി ഇനി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കും. കൊല്ലം തലവൂർ ബ്ലോക്ക് ഡിവിഷൻ അംഗം ആനന്ദവല്ലിയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവുക.

അപ്രതീക്ഷിതമായി ലഭിച്ച അംഗീകരത്തിന്‍റെ സന്തോഷത്തിലാണ് തലവൂര്‍ ഞാറക്കാട്ടെ ശ്രീനിലയം വീട്. സാധാരണ കുടുംബത്തില്‍ ജനിച്ച് ശുചീകരണ ജോലിയില്‍ നിന്നും പ്രസിഡന്‍റ് പദവിയിലേക്കെത്തുമ്പോള്‍ പത്തനാപുരത്തിനും ഇത് അഭിമാന നിമിഷമാണ്.

തലവൂരുകാരുടെ സ്വന്തം ആനന്ദവല്ലി ചേച്ചി ഇനി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അമരത്തേക്ക്.കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താല്‍കാലിക ശുചീകരണ
തൊഴിലാളിയായിരുന്നു ആനന്ദവല്ലി.

തലവൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ആനന്ദവല്ലിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാക്കാൻ സിപിഐഎം തീരുമാനിച്ചു.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ഭര്‍ത്താവ് മോഹനന്‍ പെയിന്‍റിംങ്ങ് തൊഴിലാളിയാണ്. പട്ടികജാതി ജനറല്‍ സീറ്റില്‍ മത്സരിച്ച് 654 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആനന്ദവല്ലി വിജയിച്ചത്.

ബ്ലോക്ക് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളി അതേ ബ്ലോക്ക് പഞ്ചായത്തിന്‍റെ തന്നെ പ്രസിഡന്‍റാകുന്നത് ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാകാം.

വിറക് വെട്ടുന്നവനും വെള്ളം കോരുന്നവനും ഭരണാധികാരിയാകുന്ന മഹാനായ ലെനിൻ്റെ സ്വപ്നത്തെയാണ് ഇടതുപക്ഷം യാഥാർത്ഥ്യമാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News