നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം; മക്കള്‍ക്ക് സര്‍ക്കാര്‍ വീട് വച്ച് നല്‍കും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകിനാണ് അന്വേഷണ ചുമതല.

ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ വീട് വച്ച് നല്‍കുമെന്നും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക‍ഴിഞ്ഞ ദിവസമാണ് വീട് ജപ്തി ചെയ്യുന്നത് തടയാന്‍ വേണ്ടി സ്വയം പെട്രോളൊ‍ഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. ഇതിനിടയില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും പൊള്ളലേക്കുകയായിരുന്നു. ഭര്‍ത്താവ് ക‍ഴിഞ്ഞ ദിവസവും ഭാര്യ ഇന്നലെയുമാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കോടതി ഉത്തരവിന് പിന്നാലെ വീട് ജപ്തിചെയ്യാനെത്തിയവരെ ചെറുക്കുന്നതിനായാണ് ദമ്പതികള്‍ പെട്രോളൊ‍ഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News