യൂജിൻ അയണസ്കായുടെ കാണ്ടാമൃഗം അരങ്ങിലേക്ക്

ജി ശങ്കരപ്പിള്ള അനുസ്മരണത്തോടനുബന്ധിച്ച് സ്കൂൾ ഓഫ് ഡ്രാമയിൽ ജനുവരി 06 , 07 ,08 തീയതികളിൽ വൈകിട്ട് 06 .30 ന് യൂജിൻ അയണസ്കായുടെ കാണ്ടാമൃഗം നാടകം സ്കൂൾ ഓഫ് ഡ്രാമ ക്യാംപസ് തിയറ്ററിൽ വച്ചു നടത്തപ്പെടുന്നു .സ്കൂൾ ഓഫ് ഡ്രാമ അസിസ്റ്റൻറ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് ഡീനുമായ ഡോക്റ്റർ എസ് സുനിലാണ് നാടകം സംവിധാനം ചെയ്യുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 06 , 07 തിയതികളിലെ അവതരണങ്ങൾ പൊതുജനങ്ങൾക്കും 08 ലെ രംഗാവതരണം വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടിയുമാണ് . സമകാലിക ഇന്ത്യൻ സാഹചര്യത്തോട് ചേർത്തു വച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന ഈ നാടകം ഫാസിസത്തിനെതിരെ സംസാരിക്കുന്നു . പൗരത്വ ബില്ലും കർഷക സമരവും ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് നാടകം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാവുകയാണ് .ഡിസംബർ രണ്ടാം വാരം റിഹേഴ്സൽ ആരംഭിച്ച നാടകം ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളുടെ പഠനത്തിൻെറ ഭാഗം കൂടിയാണ് .

ലോക നാടക വേദിയിലെ ആധുനിക ക്ലാസ്സിക്കുകളിൽ പ്രധാനപ്പെട്ട കൃതിയാണ് 1959 ൽ എഴുതപ്പെട്ട അയണസ്കോയുടെ കാണ്ടാമൃഗം . ഫാസിസത്തിലേക്കുള്ള മനുഷ്യരുടെ മാറ്റമായാണ് ഈ കൃതി കൂടുതൽ വായിക്കപ്പെട്ടിരിക്കുന്നത് . യുദ്ധാനന്തര അവൻഡ് ഗാർഡ് നാടക വേദിയിൽ ‘ അസംബന്ധ നാടകം ‘ പരിചയപ്പെടുത്തിയ ‘മാർട്ടിൻ എസ്ലിൻ ‘ സ്വപ്നത്തിന്റെ ആവിഷ്കാരമായി ഈ കൃതിയെ പഠിക്കുന്നുണ്ട് . സമീപകാല ഇൻഡ്യൻ രാഷ്ട്രീയ ജീവിത അനുഭവങ്ങളെ, പൗരസ്ത്യ നാടക വേദിയുടെ ചരിത്രത്തിലെ ഇങ്ങേ അറ്റത്ത് നിന്നുകൊണ്ട് വ്യാഖ്യാനിക്കാനാണ് ഈ അവതരണം ശ്രമിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്ട്സ് , യൂണിവേർസിറ്റി ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന യൂജിൻ അയണസ്കായുടെ കാണ്ടാമൃഗം .

ജനുവരി 08 ന് സ്കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥി സംഗമവും ,പ്രൊഫസർ ജി ശങ്കരപ്പിള്ള , പ്രൊഫസർ രാമാനുജം , പ്രൊഫസർ വയലാ വാസുദേവൻ പിള്ള , ജോസ് ചിറമ്മൽ ,സഫ്ദർ ഹാശ്മി ,അഹമ്മദ് മുസ്ലിം എന്നിവരുടെ അനുസ്മരണ പ്രഭാഷണവും, , പ്രൊഫസർ രാമാനുജം , പ്രൊഫസർ വയലാ വാസുദേവൻ പിള്ള, കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ ഛായാ ചിത്ര അനാശ്ചാദനവും നടക്കും .വകുപ്പ് അധ്യക്ഷൻ ഡോക്റ്റർ ശ്രീജിത്ത് രമണൻൻറെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്റ്റർ പി വി സി നാസർ എം , മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്റ്റർ ഷൈജൻ ഡേവിസ് , ചലച്ചിത്ര സംവിധായകരായ ശ്രീ രഞ്ജിത്ത് , ശ്രീ ശ്യാമ പ്രസാദ് , ശ്രീ വി കെ പ്രകാശ് , ശ്രീ സജാസ് റഹ്മാൻ നാടക സംവിധായകരായ ശ്രീ ജയസൂര്യ , ശ്രീ നരിപ്പറ്റ രാജു , ശ്രീമതി സന്ധ്യ രാജേന്ദ്രൻ , ശ്രീ സുവീരൻ , ശ്രീ പ്രശാന്ത് നാരായണൻ ,നടൻ ശ്രീ വെട്ടുക്കിളി പ്രകാശ്, ശ്രീ അറയ്ക്കൽ നന്ദകുമാർ ,ശ്രീമതി ബിന്ദു വി ആർ ,ഡോക്റ്റർ സബീന ഹമീദ് പി , ഡോക്റ്റർ ഷിബു എസ് കൊട്ടാരം , ശ്രീ വിനോദ് വി എൻ , ശ്രീമതി നജ്മുൽ ഷാഹി, ഡോക്റ്റർ മണികണ്ഠൻ കെ, ശ്രീമതി ആശ സുവർണ്ണരേഖ തുടങ്ങിയവർ പങ്കെടുക്കുന്നു .

ജനുവരി 07 ന് രാത്രി 08 15 ന് മറ്റൊരു നാടകം പി എം താജിന്റ്റെ പ്രിയപ്പെട്ട അവിവാഹിത നാടകം തിയറ്റർ കളക്ടീവ് അവതരിപ്പിക്കുന്നു ണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News