രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; പ്രഖ്യാപനം ആരാധകരെ വിഷമിപ്പിക്കുമെന്നറിയാം ക്ഷമിക്കുക എന്ന് രജനികാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് രജനികാന്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യത്തില്‍ മാറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്ന തീരുമാനമാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം.

ജനുവരി ആദ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും 2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടിയുടെ തലപ്പത്തേക്ക് ബിജെപിയുടെ മുന്‍ തമിഴ്‌നാട് സംസ്ഥാന നേതാവിതെ അവരോധിച്ചതോടെ രജനിയുടെ രാഷ്ട്രീയം വലിയതോതില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ബിജെപിയോടുള്ള രജനികാന്തിന്റെ സമീപനം ആരാധകര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതിയുണ്ടാക്കിയതോടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ബിജെപിയോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് കൊവിഡ് ബാധകൂടി സ്ഥിരീകരിച്ചതോടെ രാഷ്ട്രീയ പ്രവേശനം തല്‍ക്കാലമില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിലിറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നാണ് പത്രക്കുറിപ്പില്‍ രജനികാന്ത് പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News