കേരളത്തിലെ ഗ്രൂപ്പിസത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ്; എംപിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഗ്രൂപ്പിസമെന്ന വിമർശനവുമായി ഹൈക്കമാൻഡ്. കേരളത്തിൽ ഗ്രൂപ്പിസം രൂക്ഷമെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് പദവിക്ക് വേണ്ടി ചിലർ മനപ്പൂർവ്വം പ്രശനങ്ങൾ ഉണ്ടാക്കുന്നൻവെന്നും വിമര്ശിക്കുന്നു.

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടന്ന ഹൈക്കമാൻഡ് നിർദേശം അടൂർ പ്രകാശ് എംപിക്കടക്കം വലിയ തിരിച്ചടിയാണ്.. അതേ സമയം പാലക്കാട്, എറണാകുളം, വയനാട് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനും ധാരണ ആയിട്ടുണ്ട്.തെരഞ്ഞെടുപ്പ് തോൽവിയിൽ താരിഖ് അൻവർ അടുത്ത ആഴ്ച റിപ്പോർട്ട് നൽകും..

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കെപിസിക്കെതിരെ ഹൈക്കമാന്റിൽ അതൃപ്തി രൂക്ഷമായത്. കേരളത്തിൽ ഗ്രൂപ്പിസം രൂക്ഷമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. പാർട്ടി തോറ്റാലും ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കളുടെ ആഗ്രഹം.

കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പിസം തിരെഞ്ഞെടുപ്പ് തോൽവിയിൽ പ്രധാന പങ്കുവഹിച്ചതെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. അതോടൊപ്പം ഫ്‌ളക്‌സ് ബോർഡ് രാഷ്ട്രീയത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയാണ് നിലനിൽക്കുന്നത്. പദവികൾക് വേണ്ടിയാണ് പല നേതാക്കളും പാർട്ടിക്കകത് പ്രശനങ്ങൾ ഉണ്ടക്കുന്നതെന്നാണ് വിമർശനം..

തോൽവിക്ക് പിന്നാലെ വയനാട്, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും തീരുമാനം എടുത്തു. പ്രവർത്തന മികവില്ലാത്ത അദ്ധ്യക്ഷൻമാരെയും മാറ്റാനായി ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. കെപിസിസ്‌യുമായി ആലോചിച്ച ശേഷമാകും നടപടി.

ഇതിന് പുറമെ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഹൈക്കമാൻഡ് നിർദേശം മുന്നോട്ട് വെക്കുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം തേടുന്ന അടൂർ പ്രകാശ് എംപിക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കമാൻഡ് നിർദേശം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News