തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും;അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഹരിത

തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകം പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത. അന്വേഷണത്തിൽ തൃപ്തരാണെന്നും ഹരിതയുടെ പഠനത്തിന് സർക്കാർ സഹായം നൽകണമെന്നും അനീഷിൻ്റെ പിതാവ് അറുമുഖൻ. കൊലപാതകത്തിൽ പങ്കുണ്ടെന്ന അനീഷിൻ്റെ കുടുംബത്തിൻ്റെ ആരോപണം ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ള നിഷേധിച്ചു.

നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും. അച്ഛൻ പ്രഭുകുമാറിനും സുരേഷിനും പരമാവധി ശിക്ഷ കിട്ടണമെന്നും ഹരിത പറഞ്ഞു.

നിലവിലുള്ള അന്വേഷണത്തിൽ തൃപ്തരാണ്.ഹരിതയെ മകളെ പോലെ സംരക്ഷിക്കും. ഹരിതയുടെ പഠനത്തിന് സർക്കാർ സഹായിക്കണമെന്ന് അച്ഛൻ അറുമുഖൻ ആവശ്യപ്പെട്ടു.ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് അമ്മ രാധ പറഞ്ഞു

ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഗൂഢാലോചന പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നതായി അനീഷിൻ്റെ കുടുംബം വ്യക്തമാക്കി. അതേ സമയം ആരോപണങ്ങൾ പ്രതി പ്രഭുകുമാറിൻ്റെ അച്ഛൻ കുമരേശൻ പിള്ള നിഷേധിച്ചു. ജാതി പ്രശ്നം കാരണമല്ല സാമ്പത്തിക അന്തരം കൊണ്ടാണ് വിവാഹത്തെ എതിർത്തത്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കില്ല. കേസന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here