ബിജു മുത്തത്തിക്ക് കേരള ഫോക്‌ലോര്‍ അക്കാദമി മാധ്യമ പുരസ്കാരം

2019 ലെ കേരള ഫോക് ലോര്‍ അക്കാദമിയുടെ വിവിധ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിലെ കേരള എക്സ്പ്രസിൻ്റെ അവതാരകനും സംവിധായകനുമായ ബിജു മുത്തത്തിക്ക് പ്രത്യേക മാധ്യമ പുരസ്കാരം നല്‍കും.

കേരള എക്സ്പ്രസിലൂടെ കേരളത്തിലെ വിവിധ ഫോക് ലോര്‍ കലകളെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡുകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

2019ലെ മികച്ച അവതാരകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷൻ പുരസ്കാരത്തിന് പിന്നാലെയാണ് സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ അവാർഡും ബിജു മുത്തത്തിയെ തേടിയെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് കൈരളി ന്യൂസിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ് ബിജു മുത്തത്തി. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here