തൃശൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം

തൃശൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം. വിവിധ മേഖലകളിലെ ഇരുന്നൂറോളം പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്.

കുതിരാന്‍ തുരങ്കത്തിലും പാലിയേക്കര ടോള്‍ പ്ലാസയിലും കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ജില്ലയിലെ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ ഉള്‍പ്പെടെ ഭാവിവികസനപദ്ധതികളില്‍ പ്രതീക്ഷപങ്കിട്ട അദ്ദേഹം കഴിഞ്ഞ നാലരവര്‍ഷം തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് തൃശൂര്‍ ദാസ് കൊണ്ടിനെന്റലില്‍ നടന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയില്‍ പങ്കെടുത്തത്.

വ്യവസായികള്‍, ഐടി മേഖലയിലുള്ളവര്‍, കലാ-കായിക രംഗത്തുള്ളവര്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ വികസനരേഖ തയ്യാറാക്കുന്നതിനാവശ്യമായ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു.

കഴിഞ്ഞ നാലരവര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം അതിനാല്‍ കൈ വന്ന സാമൂഹ്യപുരോഗതിയെക്കുറിച്ചും മുഖ്യമന്ത്രി പരിപാടിയില്‍ പ്രദിപാദിച്ചു.

ആരോഗ്യമേഖലയിലും കാര്‍ഷികമേഖലയിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഭാവി വികസനത്തില്‍ അടിസ്ഥാന ജനതയെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂര്‍ ജില്ലയുടെ അടിസ്ഥാന വികസനത്തിനോടൊപ്പം തൃശൂര്‍ പൂര സംഘാടനത്തിലും പ്രതേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here