ജനിതക മാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും; 6 പേര്‍ക്ക് സ്ഥിരീകരിച്ചു

യുകെയില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും. ബാംഗ്ലൂര്‍ ,ഹൈദരബാദ്, പൂനെ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധയില്‍ 6 പേര്‍ക്ക് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു.

അതേ സമയം ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കുന്നത് വരെ രാജ്യത്തെത്തിയത് 33,000 പേരാണ്.

ഇതില്‍ 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ വൈറസിന്റെ സ്വഭാവം മനസിലാക്കുനതിന് ദില്ലി, ഹൈദരബാദ്, ഭുവനേശ്വര്‍, ബാംഗ്ലൂര്‍, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ ലാബുകളില് ജീനോം സീക്വന്‍സിംഗ് നടത്തിവരികയാണ്.

ഈ പരിശോധനയിലാണ് 6 പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

അതേ സമയം ആശങ്കവേണ്ടെന്നും വൈറസിന്റെ വ്യാപനശേഷിമാത്രമാണ് വര്‍ധിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ ചികിത്സയും വാക്‌സീന്‍ പരീക്ഷണവും തുടരും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News