സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. വിവാദത്തെ കുറിച്ച് മന്ത്രിയോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്.
താന്‍ അവകാശ ലംഘനം നടത്തിയിട്ടില്ല.ഒഡിറ്റിന്റെ മാര്‍ഗരേഖ ലംഘിച്ചത് സി എ ജി ആണെന്നും നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സി എ ജി റിപ്പോര്‍ട്ടില്‍ അവകാശലംഘനത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിയോട് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്നാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. അവകാശ ലംഘനം നടത്തിയിട്ടില്ലെന്ന അതേ നിലപാടില്‍ തന്നെയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വികസനത്തെ അട്ടിമറിക്കുന്ന ഇടപെടലാണ് സി എ ജി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒഡിറ്റിന്റെ മാര്‍ഗരേഖ ലംഘിച്ചത് സി എ ജി ആണെന്നും കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ ശേഷം ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ കിഫ്ബിമാത്രം എങ്ങനെ നിയമവിരുദ്ധമാകും എത്തിക്‌സ് കമ്മിറ്റിയെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തോമസ് ഐസക് സ്പീക്കര്‍ക്കും വിശദീകരണം നല്‍കിയിരുന്നു.
കിഫ്ബിക്കെതിരായ സിഐജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് അവകാശലംഘനമാണെന്ന് കാട്ടി വി.ഡി. സതീശന്റെ പരാതിയിലാണ് മന്ത്രിയുടെ വിശദീകരണം തേടിയത്.
Get real time update about this post categories directly on your device, subscribe now.