രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യന്‍ താരം രാം ചരണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രാം ചരണിന് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും, വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് താരം ട്വീറ്റ് ചെയ്തത്.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് രാം ചരണിന്റെ പിതാവ് ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിസിആര്‍ ടെസ്റ്റ് കിറ്റില്‍ വന്ന പിഴവിനെ തുടര്‍ന്നാണ് ചിരഞ്ജീവിയുടെ ആദ്യ പരിശോധനയില്‍ ഫലം പോസ്റ്റീവായത്. പിന്നീടുള്ള പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News