കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ. പള്ളി പിടുത്തം നിര്‍ത്തലാക്കാന്‍ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടതായി യാക്കോബായ സുറിയാനി സഭ പ്രതിനിധി ജോസഫ് മോര്‍ ഗ്രീഗോറിയോസ് പറഞ്ഞു.

1991 ലെ വര്‍ഷിപ്പ് ആക്ട് നാപ്പിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അതേ സമയം തന്റെ ഇടപെടലില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള വീണ്ടും ആവര്‍ത്തിച്ചു.

കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി അറിയിച്ച യാക്കിബായ സുറിയാനി സ് സഭ പ്രതിനിധികള്‍ പള്ളി പിടുത്തം നിര്‍ത്തലാക്കാന്‍ നടപടിയുണ്ടാകണമെന്നും 1991 ലെ വര്‍ഷിപ്പ് ആക്ട് നാപ്പിലാക്കണമെന്നും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

യാക്കോബായ സുറിയാനി സഭ പ്രതിനിധികളായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് , തോമസ് മോര്‍ തീമോത്തിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തന്‍മാരാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രധാന മന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷ ള്ളതായും സഭ പ്രതിനിധി ജോസഫ് മോര്‍ ഗ്രീഗോറിയോസ് പറഞ്ഞു. ഇന്നലെ ഓര്‍ത്തഡോക്‌സ് പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതെ സമയം തന്റെ ഇടപെടലില്‍ ഒരുബ്രഷ്ട്രീയവും ഇല്ലെന്നാണ് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറയുന്നത്

ഇരു സഭാവിഭാഗങ്ങളിലേയും വൈദികര്‍ക്ക് മിസോറാം ഹൗസില്‍ വിരുന്ന് സത്കാരവും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News