‘കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി; തന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നെന്ന് ടൊവിനോ

രോഹിത് സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം’കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം തന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും എന്നാണ് ടോവിനോ നല്‍കുന്ന സൂചന.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്‍റെ സ്വപ്നം സിനിമയായി എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ സന്തോഷം പങ്കുവെച്ചത്. ത്രില്ലര്‍ സ്വഭാവമുള്ള കള കഠിനമായിരുന്നു എന്നും താരം പറഞ്ഞു. സിനിമയോടുള്ള അഭിനിവേശം പരസ്പര സ്നേഹവുമാണ് ഈ ചിത്രം സാധ്യമാക്കിയതെന്നും നടന്‍ പറഞ്ഞു.

“‘കള’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. കള കഠിനമായിരുന്നു. യഥാര്‍ത്ഥ ഹാര്‍ഡ്. എന്നാല്‍ സിനിമയോട് ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഈ പരസ്പര സ്നേഹം എല്ലാം സാധ്യമാക്കി. ഈ ടീമിന്റെ അഭിനിവേശം കളയെ നിങ്ങളിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യകരമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം” – ടോവിനോ കുറിച്ചു.

And 'Kala' has packed up!
Years ago with cinema in my dreams, I used to be in the company of this same team of Kala,…

Posted by Tovino Thomas on Monday, 28 December 2020

സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ടോവിനോയ്ക്ക്
പരിക്കേറ്റതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പുനരാരംഭിച്ചത്. ടോവിനോയെ കൂടാതെ ദിവ്യ പിള്ളയും ബാസിഗര്‍ എന്ന നായയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News