രാം ചരണിന് പിന്നാലെ വരുൺ തേജിനും കൊവിഡ്

തെലുങ്ക് നടന്‍ വരുൺ തേജിന് കോവിഡ് 19 സ്ഥിരീകരിച്ചു. വരുൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

“ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനിപ്പോൾ ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്ത് ക്വാറന്റൈയിനിലാണ്. ഉടനെ മടങ്ങിവരും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി,” വരുൺ ട്വീറ്റ് ചെയ്തു.

വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും, വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും രാം ചരണും ട്വീറ്റ് ചെയ്തിരുന്നു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം രാം ചരണിന്റെ പിതാവ് ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിസിആര്‍ ടെസ്റ്റ് കിറ്റില്‍ വന്ന പിഴവിനെ തുടര്‍ന്നാണ് ചിരഞ്ജീവിയുടെ ആദ്യ പരിശോധനയില്‍ ഫലം പോസ്റ്റീവായത്. പിന്നീടുള്ള പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News