കർഷക സംഘടനകളുമായി നാളെ ചർച്ച; മുന്നോടിയായി അടിയന്തര യോഗം വിളിച്ച് അമിത് ഷാ

കർഷക സംഘടനകളുമായുള്ള ചർച്ചക്ക് മുന്നോടിയായി അടിയന്തര യോഗം വിളിച്ചു അമിത് ഷാ. നാളെ ഉച്ചക്ക് 2 മണിക്കാണ് കർഷക സംഘടനകളുമായുള്ള ചർച്ച. അതേ സമയം കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി സിഐടിയു നാളെ രാജ്യവ്യാപക പ്രതിഷേധം നടത്തും. അടുത്ത മാസം 7..8 തീയതികളിൽ രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരത്തിനും സിഐടിയു ആഹ്വാനം നൽകിയിട്ടുണ്ട്.

നാളത്തെ ചർച്ചക്ക് മുന്നോടിയായാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നത്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പിയുഷ് ഗോയൽ എന്നിവർ പങ്കെടുത്തു.

നാളെ ചർച്ചയിൽ മുന്നോട്ട് വെക്കേണ്ട നിലപാടുകൾ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. അതേ സമയം നാളത്തെ ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള നടപടികൾ ആരംഭിക്കുമെന്ന ഉറപ്പ് ലഭിക്കണം എന്നാണ് കർഷകരുടെ ആവശ്യം..

എല്ലാ വിളകൾക്കും താങ്ങുവില രേഖാമൂലം ഉറപ്പാക്കുനതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യണമെന്നാണ് കർഷക സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം കാർഷക പ്രക്ഷോഭം 34ആം ദിവസത്തിലെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. സമരത്തിന് പിന്തുണ നൽകി നാളെ സിഐടിയു രാജ്യവ്യാപക പ്രതിഷേധം നടത്തും. ഇതിന് പുറമെ അടുത്ത മാസം 7..8 തീയതികളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ നടത്തും. 7..8 തീയതികളിൽ രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരം.. കളക്ട്രേറ്റുകൾ ഉപരോധിക്കൽ എന്നിവക്കും ആഹ്വാനം നൽകിയിട്ടുണ്ട്..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News