ഒപ്പത്തിനൊപ്പം ചുവടുവെച്ച് താരദമ്പതികള്‍; വൈറലായി ലാലേട്ടന്റെയും സുചിത്രയുടെയും ഡാന്‍സ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലാലേട്ടന്റെയും സുചിത്രയുടെയും ഡാന്‍സാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണത്തിന്റെ ഡാന്‍സ് പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച് ചുവടുവെച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണം. കല്ല്യാണത്തിന് കുടുംബസമേതം ലാലേട്ടനും കുടുംബവും പങ്കെടുത്തിരുന്നു. റിസപ്ഷന് എല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു പങ്കെടുത്തതും.

ലാലേട്ടനോടൊപ്പം മകള്‍ വിസ്മയയും മകന്‍ പ്രണവും ചുവടുവയ്ക്കുന്നുണ്ട്. റിസപ്ഷനില്‍ മമ്മൂക്കയും പങ്കെടുത്തിരുന്നു. കറുത്ത നിറത്തിലുള്ള ജുബ്ബയായിരുന്നു മമ്മൂക്കയുടെ വേഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News